പോക്കിരിരാജ ഹിന്ദിയിലേക്ക്


വൈശാഖിന്റെ പുതിയ ചിത്രം മല്ലുസിങ്ങ് റിലീസാകാന്‍ തയ്യാറെടുക്കവേ പോക്കിരിരാജ ഹിന്ദി റീമേക്കിന്റെ പണികള്‍ ആരംഭിച്ചു. അക്ഷയ് കുമാര്‍ ഈ ചിത്രത്തിന്റെ റീമേക്ക് അവകാശം വാങ്ങിക്കഴിഞ്ഞു. Nam Bhai Boss എന്നാണ് ഹിന്ദി റീമേക്കിന്റെ പേര്. അക്ഷയ് കുമാര്‍ മമ്മൂട്ടി ചെയ്ത വേഷം ചെയ്യുമ്പോള്‍ പ്രിഥ്വിരാജ് ചെയ്ത വേഷം അഭിനയിക്കുന്നത് പാക്കിസ്ഥാനി മോഡലും, അഭിനേതാവുമായ ഇമ്രാന്‍ അബ്ബാസ് ആണ്. ബ്ലു എന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രം ചെയ്ത ആന്റണി ഡിസൂസയാണ് സംവിധാനം. 2012 അവസാനത്തോടെ ചിത്രം തീയേറ്ററിലെത്തും. മറ്റൊരു രസകരമായ കാര്യം ഗില്ലി എന്ന ചിത്രത്തില്‍ വിജയ് അഭിനയിച്ച അപ്പടി പോട്..പോട് …എന്ന ഗാനം അക്ഷയ് കുമാര്‍ ഈ ചിത്രത്തില്‍ ഉള്‍പ്പെടുത്തുന്നതിനായി വാങ്ങി എന്നതാണ്.

Comments

comments