പേടിത്തൊണ്ടനായി സുരാജ്സുരാജ് സ്ഥിരം കോമഡി വേഷങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി അഭിനയിക്കുന്ന ചിത്രമാണ് പേടിത്തൊണ്ടന്‍. പ്രദീപ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ സുരാജ് നായകനാകുന്നു. ഡ്യുപ്ലിക്കേറ്റ് എന്ന ചിത്രത്തിന് ശേഷം സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന ചിത്രമാണ് ഇത്. വടക്കന്‍ കേരളത്തിലെ തെയ്യങ്ങളുടെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന കഥയാണ് ഈ ചിത്രത്തിന്റേത്. അനുശ്രീയാണ് ഈ ചിത്രത്തില്‍ നായിക. നിര്‍മ്മാണം അനശ്വര ഫിലിംസിന്റെ ബാനറില്‍ വിജീഷ് മണി. മധുപാല്‍, രജിത, നിലമ്പൂര്‍ ആയിഷ തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നു

Comments

comments