പുഷ്പകവിമാനത്തിന്‍റെ പേര് മാറ്റിഅജി ജോണ്‍ സംവിധാനം ചെയ്യുന്ന പുഷ്പക വിമാനം എന്ന ചിത്രത്തിന്‍റെ പേര് ഹോട്ടല്‍ കാലിഫോര്‍ണിയ എന്ന് മാറ്റി. അനൂപ് മേനോന്‍ തിരക്കഥയെഴുതുന്ന ചിത്രത്തില്‍ അനൂപ് മേനോന്‍, ജയസൂര്യ എന്നിവരാണ് പ്രധാന വേഷങ്ങളില്‍. ഡിസംബറില്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കും. മുംബൈ, ദുബായ്, കൊളംബോ എന്നിവിടങ്ങളാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനുകള്‍. ഒരു വിമാനയാത്രയുടെ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ നടക്കുന്നത്. ഈ രംഗങ്ങള്‍ റാമോജി ഫിലിം സിറ്റിയിലാണ് ചിത്രീകരിക്കുക.

Comments

comments