പുതിയ തീരങ്ങള്‍ സെപ്തംബര്‍ 27 ന്സത്യന്‍ അന്തിക്കാടിന്റെ പുതിയ ചിത്രം പുതിയ തീരങ്ങള്‍ സെപ്തംബര്‍ 27 ന് റിലീസ് ചെയ്യും. നിവിന്‍ പോളി, നമിത പ്രമോദ് എന്നിവരാണ് ചിത്രത്തിലെ നായിക നായകന്‍മാര്‍. നെടുമുടി വേണുവും ഒരു പ്രധാന വേഷത്തിലെത്തുന്നു. ബെന്നി പി.നായരമ്പലമാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. കടലിന്റെ പശ്ചാത്തലത്തിലുള്ള കഥയാണ് ഈ ചിത്രത്തിലൂടെ സത്യന്‍ അന്തിക്കാട് പറയുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം വേണുവാണ്. സംഗീതം ഇളയരാജ.

Comments

comments