പുതിയ ചിത്രത്തിന് പിന്നിലെ ആശയം അഭിമന്യുവെന്ന് ബ്ലെസിതന്റെ മാതൃത്വത്തെ ആസ്പദമാക്കിയുള്ള പുതിയ ചിത്രത്തിന് പിന്നിലെ ആശയം മഹാഭാരതത്തിലെ കഥാപാത്രമായ അഭിമന്യുവെന്ന് ബ്ലെസി. അര്‍ജുനന്റെ മകനായ അഭിമന്യു മാതൃഗര്‍ഭത്തിലായിരിക്കെ ചക്രവ്യൂഹത്തെക്കുറിച്ച് പിതാവില്‍ നിന്ന് മനസിലാക്കുന്നു. എന്നാല്‍ അതില്‍ നിന്ന് പുറത്ത് കടക്കുന്നതെങ്ങനെയെന്ന് പഠിക്കുന്നില്ല. യുദ്ധത്തില്‍ ചക്രവ്യൂഹത്തില്‍ പെട്ടാണ് അഭിമന്യു മരിക്കുന്നത്. ഗര്‍ഭാവസ്ഥയില്‍ തന്നെ കുട്ടികള്‍ക്ക് പുറം ലോകവുമായി സംവധിക്കാനാവുമെന്ന ആശയമാണ് ബ്ലെസി തന്റെ ചലച്ചിത്രത്തിന് വിഷയമാക്കുന്നത്. ചിത്രത്തില്‍ മാതാവിന്റെ വേഷത്തില്‍ വരുന്നത് ശ്വേത മേനോനാണ്.

Comments

comments