പുകവലി, മൈഥിലിക്കെതിരെ കേസ്മാറ്റിനി എന്ന ചിത്രത്തിലെ പുകവലി സീന്‍ മൈഥിലിയെ കോടതിയ കയറ്റും. അനീഷ് ഉപാസന സംവിധാനം ചെയ്ത മാറ്റിനിയുടെ പോസ്റ്ററില്‍ മൈഥിലി സിഗരറ്റ് വിലക്കുന്ന ചിത്രമുണ്ടായിരുന്നു. നിയമപ്രകാരം പുകവലി, മദ്യാപാന സീനുകള്‍ സിനിമയില്‍ കാണിക്കുമ്പോള്‍ മുന്നില്‍ വാണിങ്ങ് നല്കേണ്ടതുണ്ട്. എന്നാല്‍ പോസ്റ്ററില്‍ ഇത്തരം ചിത്രങ്ങള്‍ അനുവദിച്ചിട്ടില്ല. രണ്ട് വര്‍ഷം വരെ തടവും 1000 രൂപ പിഴയും ശിക്ഷ കിട്ടാവുന്ന കുറ്റമാണ് ഇത്. നിര്‍മ്മാതാവ്, സംവിധായകന്‍‍ എന്നിവര്‍ക്കെതിരെയും കേസുണ്ട്. ഹെല്‍ത്ത് ഡിപ്പാര്‍ട്മെന്റ് മൈഥിലിയുടെ പുകവലി രംഗങ്ങളുള്ള പോസ്റ്ററുകള്‍ നീക്കം ചെയ്യാനാവശ്യപ്പെട്ടിരുന്നു.

Comments

comments