പി.സി ബൂട്ട് അപ് ടൈ കുറയ്ക്കാം.


മിക്ക കംപ്യൂട്ടറുകളും ഏറെ നേരം സ്റ്റാര്‍ട്ട് അപ് ടൈം എടുക്കാറുണ്ട്.
ഇത് കുറയ്ക്കാനുള്ള വഴികള്‍ നോക്കാം.
1. ബയോസ് ടെക്‌നിക്.
കംപ്യൂട്ടര്‍ ഓണ്‍ ചെയ്യുക.
ബയോസ് എടുക്കുക. (സാധാരണയായി Del key അമര്‍ത്തി ചെയ്യാം)
ബൂട്ട് സെറ്റിങ്‌സ് മെനു എടുക്കുക. അതില്‍ Qick Boto എന്ന ഒപ്ഷന്‍ കാണാം. ഇത് ഓണ്‍ ചെയ്യുക. ഇങ്ങനെ ചെയ്താല്‍ പല മെമ്മറി, ഹാര്‍ഡ് വെയര്‍ ടെസ്റ്റുകളും സ്റ്റാര്‍ട്ട് അപില്‍ നിന്ന് ഒഴിവാകും.
* Boot Device priority സെക്ഷനില്‍ ഫസ്റ്റ് ബൂട്ട് ഡിവൈസില്‍ ഹാര്‍ഡ് ഡിസ്‌ക് സെലക്ട് ചെയ്യുക.
ബയോസ് സേവ് ചെയ്യുക.

2. വിന്‍ഡോസ് ടെക്‌നിക്
Start > Run > എടുത്ത് msconfig എന്ന് ടൈപ്പ് ചെയ്യുക.
* ഈ ലിസ്റ്റില്‍ സ്റ്റാര്‍ട്ട് അപില്‍ വരുന്ന പ്രോഗ്രാമുകള്‍ കാണാം. ആവശ്യമില്ലായെന്ന് നിങ്ങള്‍ക്ക് തോന്നുന്ന പ്രോഗ്രാമുകള്‍ ഇതില്‍ ഉണ്ടാവാം. അവ ഡിസേബിള്‍ ചെയ്യുക.
വീഡിയോ, ഓഡിയോ, ആന്റി വൈറസ് പ്രോഗ്രാം ഇവ ഡിസേബിള്‍ ചെയ്യരുത്.
* സര്‍വ്വീസ് ടാബില്‍ Hide all microsoft services ചെക്ക് ചെയ്യുക.
കംപ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്യുക.

3.ഹാര്‍ഡ് വെയര്‍ ടെക്‌നിക്
റാം വര്‍ദ്ധിപ്പിക്കുക. കൂടുതല്‍ പവറുള്ളത് വെക്കുകയോ, അഢീഷണലായി ഒന്ന് ഫിറ്റ് ചെയ്യുകയോ ചെയ്യുക.

Comments

comments