പി.ഡി.എഫ് ടു എച്ച്.ടി.എം.എല്‍


വലിയ ടെക്സ്റ്റ് ഫയലുകള്‍ പി.ഡി.എഫ് ആയാണല്ലോ നെറ്റില്‍ ഉപയോഗിക്കുന്നത്. ടെക്‌സ്റ്റ് പി.ഡി.എഫ് ആക്കാന്‍ നിരവധി സോഫ്റ്റ് വെയറുകള്‍ ലഭ്യമാണ്. എന്നാല്‍ പി.ഡി.എഫ് ഒരു വെബ് പേജില്‍ ഡിസ്‌പ്ലേ ചെയ്യുക നല്ല ഒരു രീതിയല്ല.
ഈ സാഹചര്യത്തില്‍ പി.ഡി.എഫിനെ എച്ച്.ടി.എം.എല്‍ ആയി കണ്‍വെര്‍ട്ട് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.
http://www.pdftohtml.net/
ആദ്യ സൈറ്റ് തുറന്ന് Browse ഒപ്ഷന്‍ എടുക്കുക.നിങ്ങളുടെ പി.ഡി.എഫ് ലോഡ് ചെയ്യുക.
നിങ്ങളുടെ ഇമെയില്‍ രജിസ്റ്റര്‍ ചെയ്യുക.
നിങ്ങളുടെ മെയിലിലേക്ക് ഒരു മെസേജ് വരും. അതില്‍ ഒരു ലിങ്ക് ഉണ്ടാകും. അതില്‍ ക്ലിക്ക് ചെയ്യുക.
പേജില്‍ View Your HTML എന്ന് കാണാം. അതില്‍ ക്ലിക്ക് ചെയ്യുക
പേജിന് മുകളിലായി Download Zip എന്ന് കാണുന്നിടത്ത് ക്ലിക്ക് ചെയ്യുക.
ഇത് എക്‌സ്ട്രാക്ട് ചെയ്താല്‍ എച്ച്.ടി.എം.എല്‍ ഫയല്‍ ലഭിക്കും.
ഇത് നിങ്ങളുടെ വെബ് പേജിലേക്ക് നല്കാം.
(ടെക്സ്റ്റ് പി.ഡി.എഫുകള്‍ നന്നായി വര്‍ക്കാവുമെങ്കിലും, ഒരുപാട് ഗ്രാഫിക്‌സ് ഉണ്ടെങ്കില്‍ കണ്‍വെര്‍ഷന്‍ അത്ര ശരിയാകണമെന്നില്ല)

Comments

comments