പവനായി വരുന്നുഇതാ ഒരു സ്‌നേഹഗാഥ എന്ന ചിത്രത്തിന്റെ രചനയും, സംവിധാനവും ചെയ്ത ശേഷം ഈ മേഖലകളില്‍ നിന്ന് മാറിനിന്ന ക്യാപ്റ്റന്‍ രാജു വീണ്ടും സംവിധാനം ചെയ്യുന്ന ചിത്രമാണ് മിസ്റ്റര്‍ പവനായി 99.99. നാടോടിക്കാറ്റ് എന്ന എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ പവനായി എന്ന കഥാപാത്രത്തെ പുനരവതരിപ്പിക്കുന്ന ചിത്രം ഹാസ്യചിത്രമാണ്. നടന്‍ വിജയരാഘവന്റെ മകന്‍ ദേവദേവന്‍, നടി പൊന്നമ്മ ബാബുവിന്റെ മകള്‍ പിങ്കി എന്നിവരുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം കൂടിയാണ് ഈ ചിത്രം. കാപ്റ്റന്‍ രാജുവും പ്രധാനവേഷത്തില്‍ ഈ ചിത്രത്തിലുണ്ട്. ഗണേഷ് കുമാര്‍, രാമു, ഭീമന്‍ രഘു, പക്രു, ടോണി, കുഞ്ചന്‍, രാജാ സാഹിബ്, ബിജു എഴുപുന്ന, കവീയൂര്‍പൊന്നമ്മ, സുവിദ തുടങ്ങി വലിയൊരു താരനിര തന്നെ ഈ ചിത്രത്തിലുണ്ട്. പുല്ലംപള്ളില്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ പി.വി അബ്രഹാമാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. തിരക്കഥ എഴുതുന്നത് രൂപക്, നിഷാക് എന്നിവര്‍ ചേര്‍ന്നാണ്.

Comments

comments