പല സ്‌കൈപ്പ് അക്കൗണ്ടുകള്‍ ഒരേസമയം…


മികച്ച ഒരു കമ്യൂണിക്കേഷന്‍ സര്‍വ്വീസാണല്ലോ സ്‌കൈപ്പ്. പ്രൊഫഷണലും, പേഴ്‌സണലുമായ ആവശ്യങ്ങള്‍ക്ക് സ്‌കൈപ്പ് ഉപയോഗിക്കുന്നുണ്ട്. 2011 മധ്യത്തില്‍ 663 മില്യണ്‍ ആളുകള്‍ രജിസ്‌ട്രേഡ് യൂസേഴ്‌സ് ആയുണ്ട്. പി.സി ടു പി.സി ഫ്രീ കോളുകള്‍ക്ക് പുറമെ ചെറിയ ചാര്‍ജ്ജിന് ഫോണുകളിലേക്ക് വിളിക്കാനും സ്‌കൈപ്പില്‍ സാധിക്കും.
ഗൂഗിള്‍ ടോക്കില്‍ മള്‍ട്ടിപ്പിള്‍ സൈന്‍ ഇന്‍ ചെയ്യുന്നത് പോലെ സ്‌കൈപ്പിലും പല യൂസര്‍നെയിമില്‍ ഒരേ സമയം ലോഗിന്‍ ചെയ്യാന്‍ സാധിക്കും. ഇതിന് വേണ്ടത് multi skype launcher എന്ന ഫ്രീ സോഫ്റ്റ് വെയറാണ്.
ഇത് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ജി ലോഞ്ചര്‍ എന്ന പ്രോഗ്രാമും വേണമെങ്കില്‍ ഇന്‍സ്റ്റാള്‍ ചെയ്യും. ഇത് സ്‌കൈപ്പ് സംഭാഷണങ്ങള്‍ റെക്കോഡ് ചെയ്യാനാണ് ഉപയോഗിക്കുന്നത്.
പ്രോഗ്രാം റണ്‍ ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് ഉപയോഗിക്കേണ്ടുന്ന അക്കൗണ്ട് നെയിമുകള്‍ പാസ് വേഡ് അടക്കം നല്കുക.
ഒരു അക്കൗണ്ട് ഓപ്പണ്‍ ചെയ്യാന്‍ അത് സെലക്ട് ചെയ്ത് launch ല്‍ ക്ലിക്ക് ചെയ്യുക.
ഇത് ഒരു പുതിയ വിന്‍ഡോയില്‍ ഓപ്പണാകും. ഇങ്ങനെ പല അക്കൗണ്ടുകളില്‍ സ്‌കൈപ്പ് ഓപ്പണ്‍ ചെയ്യുക.
download software

Comments

comments