പറുദീസ ഒക്ടോബര്‍ 26 ന്ക്രിസ്ത്യന്‍ പുരോഹിതന്‍മാരെ അവഹേളിക്കുന്നവെന്ന പരാതിയില്‍ വിവാദങ്ങളുയര്‍ത്തിയ പറുദീസ എന്ന ചിത്രം പ്രദര്‍ശനത്തിനെത്തുന്നു. ആര്‍.ശരതാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഒരു വൈദികനാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. ജഗതി ശ്രീകുമാര്‍ അവതരിപ്പിക്കുന്ന ഒരു പ്രധാന കഥാപാത്രം ഈ ചിത്രത്തിലുണ്ട്. വിനു എബ്രഹാം തിരക്കഥ രചിച്ച പറുദീസയില്‍ ശ്വേത മേനോനാണ് നായിക. ശ്രീനിവാസന്‍, തമ്പി ആന്റണി തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

Comments

comments