പദ്മകുമാറും കുഞ്ചാക്കോയും ഒന്നിക്കുന്നുസംവിധായകന്‍ എം.പദ്മകുമാറിന്‍റെ പുതിയ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ നായകനാകുന്നു. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഓര്‍ഡിനറി എന്ന സിനിമയ്ക്ക് തിരക്കഥ രചിച്ച നിഷാദ് കോയയാണ്. കുഞ്ചാക്കോ ബോബനെ കൂടാതെ മുകേഷ്, അജു വര്‍ഗീസ് തുടങ്ങിയവരും പ്രധാന കഥാപാപാത്രങ്ങളെ അവതരിപ്പിക്കും. ഗോപി സുന്ദറാണ് സംഗീതസംവിധാനം നിര്‍വഹിക്കുക. ഡി കമ്പനി എന്ന ആന്തോളജിയില്‍ സമുദ്രക്കനി നായകനാകുന്ന ഒരു ബൊളിവിയന്‍ ഡയറി 1985 ആണ് പദ്മകുമാറിന്റെ സംവിധാനത്തില്‍ ഇനി പുറത്തിറങ്ങാനുള്ള ചിത്രം.

English Summary : Kunchako Boban Plays Lead Role In Padhamakumar&Apos’s Movie

Comments

comments