പത്മപ്രിയക്കെതിരെ പരാതിനമ്പര്‍66. മധുര ബസ് എന്ന ചിത്രത്തിന്റെ സംവിധായകന്‍ എം.എ നിഷാദ് അതിലെ നായിക പത്മപ്രിയക്കെതിരെ പ്രൊഡ്യുസേഴ്‌സ് അസോസിയേഷന് പരാതി നല്കി. ചിത്രത്തിലഭിനയിക്കുന്നതിനുള്ള പ്രതിഫലം കൂടാതെ തന്റെ മാനേജര്‍ക്കുവേണ്ടിയും കനത്ത പ്രതിഫലം പത്മപ്രിയ വാങ്ങി എന്നാണ് ആരോപണം. മനേജര്‍മാരെ ഒഴിവാക്കണമെന്ന് മുമ്പ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു. മുഴുവന്‍ പ്രതിഫലം നല്കിതീര്‍ക്കാത്തതിനാല്‍ ചിത്രത്തിന്റെ ഷൂട്ടിംഗില്‍ പലദിവസങ്ങളിലും പത്മപ്രിയ സഹകരിച്ചില്ല. ചിത്രത്തിന്റെ പ്രമോഷണല്‍ പരിപാടികളില്‍ നിന്നും പത്മപ്രിയ മാറിനിന്നു എന്നാണ് നിഷാദിന്റെ ആരോപണങ്ങള്‍. അതേ സമയം ബാച്ചിലര്‍ പാര്‍ട്ടിയിലെ പത്മപ്രിയയുടെ ഐറ്റം ഡാന്‍സ് ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടവരുത്തിയിട്ടുണ്ട്.

Comments

comments