ന്യൂഡല്‍ഹി വീണ്ടും1987 ല്‍ പുറത്തിറങ്ങിയ ന്യൂഡല്‍ഹി എന്ന സുപ്പര്‍ഹിറ്റ് ചിത്രം റീമേക്ക് ചെയ്യുന്നു. ഡെന്നിസ് ജോസഫ് തിരക്കഥയെഴുതി, ജോഷി സംവിധാനം ചെയ്ത ന്യൂഡല്‍ഹി മലയാളത്തിലെ എക്കാലത്തെയും മികച്ച ത്രില്ലര്‍ ചിത്രങ്ങളിലൊന്നാണ്.ഈ ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന ജി.കെ എന്ന കഥാപാത്രം മമ്മൂട്ടിയുടെ കരിയറില്‍ ഏറെ വളര്‍ച്ച നല്കിയതാണ്. ജയാനന്‍ വിന്‍സെന്‍റാണ് ഈ ചിത്രം സംവിധാനം ചെയ്യുക. ഛായാഗ്രഹണത്തില്‍ ഏറെ ശ്രദ്ധേയനായ ഇദ്ധേഹത്തിന്‍റെ പ്രഥമ സംവിധാന സംരഭമാണിത്.

Comments

comments