നെടുമുടിവേണു വീണ്ടും വില്ലനാവുന്നുറിട്ടയേര്‍ഡ് അധ്യാപകനായും അച്ഛനായും മുത്തച്ഛനായും, വിവിധ വേഷങ്ങളില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന നെടുമുടിവേണു കരുത്തുറ്റ വില്ലന്‍ വേഷവുമായി എത്തുന്നു. ഏതുവേഷവും ഗംഭീരമായി ചെയ്യാന്‍ കഴിവുള്ള അപൂര്‍വം നടന്‍മാരിലൊരാളാണ് നെടുമുടി. മുന്‍പും നെടുമുടി വില്ലന്‍ വേഷം ചെയ്തിട്ടുണ്ടെങ്കിലും എം.ആര്‍.അനൂപ് രാജ് കഥയും തിരക്കഥയുമൊരുക്കി സംവിധാനം ചെയ്യുന്ന ഗെയിമര്‍ എന്ന ചിത്രത്തിലാണ് നെടുമുടി വില്ലന്‍വേഷം ചെയ്യുന്നത്. മൂന്നു ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ പ്രത്യേക ലക്ഷ്യവുമായി ഒരു യാത്രനടത്തുന്നതും അതിനിടയിലേക്ക് സക്കറിയ എന്ന നെടുമുടിയുടെ കഥാപാത്രം എത്തുകയും ചെയ്യുന്നതാണ് കഥയുടെ പ്രമേയം. ദേവദേവന്‍, അര്‍ജുന്‍, ബേസില്‍ എന്നിവരാണ് ഇതിലെ ആത്മാര്‍ത്ഥ സുഹൃത്തുക്കളായ മൂന്നു ചെറുപ്പക്കാരെ അവതരിപ്പിക്കുന്നത്. ഹെന്ന ബെല്ല നായിക കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. നെടുമുടിയുടെ കഥാപാത്രമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Comments

comments