നീ കൊ, ഞാ ചാവ്യത്യസ്ഥതയാര്‍ന്ന പേരുമായി ഒരു പുതിയ ചിത്രം റിലീസിനെത്തുന്നു. നിന്നെയും കൊല്ലും ഞാനും ചാവും എന്നതിന്‍റെ ചുരുക്കമായ നീ കൊ, ഞാ ചാ എന്ന ഈ സിനിമ സംവിധാനം ചെയ്യുന്നത് ലാല്‍ ജോസിന്‍റെ അസിസ്റ്റന്‍റായിരുന്ന ഗിരീഷാണ്. സൗഹൃദത്തിന്‍റെയും, പ്രണയത്തിന്റെയും, പ്രതികാരത്തിന്‍റെയും കഥ പറയുന്ന ഈ ചിത്രത്തില്‍ സണ്ണി വെയ്നാണ് നായകന്‍. സെക്കന്‍ഡ് ഷോയിലൂടെ ശ്രദ്ധ നേടിയ സണ്ണിവെയ്ന്‍ ഇതിലൂടെ നായകനാവുന്നു. ഷാനി, സഞ്ജു, പ്രവീണ്‍, പൂജിത, പാര്‍വതി നായര്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. സന്ദീപ് സേനന്‍, അനീഷ് എം. തോമസ് എന്നിവര്‍ ചേര്‍ന്ന് ഉര്‍വ്വശി തീയറ്റേഴ്സിന്‍റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ജനുവരി നാലിന് തീയേറ്ററുകളിലെത്തും.

Comments

comments