നീളം കുറച്ച് അന്നയും റസൂലുംപറഞ്ഞ് പഴകിയ പ്രമേയമാണെങ്കിലും അവതരണത്തിലെ പുതുമകൊണ്ട് ശ്രദ്ധ നേടിയ ചിത്രമാണ് അന്നയും റസൂലും, പ്രശസ്ത ഛായാഗ്രാഹകന്‍ രാജീവ് രവി ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രം തരക്കേടില്ലാത്ത അഭിപ്രായമാണ് പ്രേക്ഷകരില്‍ ഉളവാക്കിയത്. ഫഹദ് ഫാസില്‍, ആന്‍ഡ്രിയ ജെറമിയ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്. എന്നാല്‍ ചിത്രത്തെക്കുറിച്ച് ഏറ്റവും അധികം പറഞ്ഞ് കേട്ട പരാതി ദൈര്‍ഘ്യമാണ്. ചിത്രം വല്ലാതെ ഇഴയുന്നു എന്ന അഭിപ്രായം റിലീസായ അന്നുമുതല്‍ കേള്‍ക്കുന്നതാണ്. മൂന്ന് മണിക്കൂറിനടുത്ത് നീളമുള്ള ചിത്രം ഇപ്പോള്‍ പല തീയേറ്ററുകളിലും ഇരുപത് മിനുട്ടോളം കട്ട് ചെയ്ത് ചെറുതാക്കിയിരിക്കുന്നു എന്നാണ് വാര്‍ത്തകള്‍. ചിത്രം നീളം കുറച്ചാല്‍ കൂടുതല്‍ ആസ്വാദ്യകരമാവും എന്ന അഭിപ്രായത്തെതുടര്‍ന്നാണത്രേ ഈ റീ എഡിറ്റിങ്ങ് നടത്തിയത്.

Comments

comments