നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി ചിത്രീകരണം പൂര്‍ത്തിയായി


Neelakasham, Pachakadal, Chuvanna Bhoomi
ചാപ്പാ കുരിശ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ സമീര്‍ താഹിര്‍ സംവിധാനംചെയ്യുന്ന നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി.

ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റി ന്റെ സഹകരണത്തോടെ ഹാപ്പി അവേഴ്സ് എന്റര്‍ടെയ്ന്‍മെന്റ് നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ ദുല്‍ക്കര്‍ സല്‍മാന്‍, സണ്ണി വെയ്ന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മണിപ്പൂരിലെ പ്രശസ്ത ടി സുര്‍ജാ ബാലയാണ് നായിക.

പ്രശസ്ത ബംഗാളി നടന്‍ ധൃതിമാന്‍, ജോയ് മാത്യു, സുര്‍ജിത്, കെ.ടി.സി അബ്ദുള്ള, ഏനാ സാഹ, കെ.ടി.സി അബ്ദുള്ള, പലാമോ മൊന്തപ്പ്, വനിതാ കൃഷ്ണചന്ദ്രന്‍, മധു ബാലാദേവി, അനിഘ തുടങ്ങിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

റോഡ് മൂവിയായ ഈ ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണ‌ം നിര്‍വഹിച്ചിരിക്കുന്നത് നവാഗതനായ ഹഷീര്‍ മുഹമ്മദാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം ഗിരീഷ് ഗംഗ ആണ്. സംഗീതം- റെക്സ് വിജയന്‍, കല- ദില്‍ജിത് എം. ദാസ്, മേക്കപ്- റോണക്സ് സേവ്യര്‍.

Comments

comments