നീലാകാശം പച്ചകടല്‍ ചുവന്ന ഭൂമിദുള്‍ഖര്‍ സല്‍മാന്‍, സണ്ണി വെയ്ന്‍ എന്നിവരെ നായകന്‍മാരാക്കി സമീര്‍ താഹിര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് നീലാകാശം പച്ചകടല്‍ ചുവന്ന ഭൂമി. പുതുതലമുറ നടന്‍മാരില്‍ ഏറെ ശ്രദ്ധേയരായ ഇവര്‍ സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിന് ശേഷം ഒന്നിക്കുന്ന ചിത്രമാണ് ഇത്. നീ കൊ ഞാ‍ന്‍ ചാ എന്ന ചിത്രത്തില്‍ സണ്ണി വെയ്നായിരുന്നു നായകന്‍. ഛായാഗ്രഹണ മേഖലയില്‍ നിന്ന് സംവിധാന രംഗത്തെത്തിയ സമീര്‍ താഹിറിന്‍റെ ആദ്യ ചിത്രം ചാപ്പകുരിശായിരുന്നു. പുതിയ ചിത്രത്തിലും പ്രേക്ഷകരിഷ്ടപ്പെടുന്ന എന്തെങ്കിലും പുതുമ ഉണ്ടാകുമെന്ന് ഉറപ്പ്.

Comments

comments