നിഷാന്‍ നായകനാകുന്ന 120 മിനുട്ട്സ്ഈ അടുത്ത കാലത്ത് എന്ന ചിത്രത്തിലെ ശ്രദ്ധേയമായ വേഷത്തിന് ശേഷം നിഷാന്‍ പ്രധാന വേഷം ചെയ്യുന്ന ചിത്രമാണ് 120 മിനുട്ട്സ്. ഗണേഷ് കുമാറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഇത് ഒരു സസ്പെന്‍സ് ത്രില്ലറാണ്. കലാഭവന്‍ മണി, റിയാസ് ഖാന്‍, ജയപ്രകാശ്, സാദിഖ്, അഷിത തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. കഥയും സ്ക്രിപ്റ്റും എഴുതുന്നതും സംവിധായകന്‍ തന്നെയാണ്. അരുബിര്‍ ആര്‍ട്ട് വെഞ്ച്വറാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Comments

comments