നിവിന്‍ പോളി സത്യന്‍ അന്തിക്കാട് ചിത്രത്തില്‍യുവനിരയില്‍ ശ്രദ്ധനേടുന്ന നടന്‍ നിവിന്‍ പോളി സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തില്‍ പ്രധാനവേഷത്തില്‍ അഭിനയിക്കുന്നു. കടല്‍ പശ്ചാത്തലമായുള്ള ചിത്രമാണ് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്നത്. തമിഴ് നടന്‍ സമുദ്രക്കനിയും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. നമിത പ്രമോദാണ് നിവിന്‍ പോളിയുടെ നായിക. ബെന്നി പി. നായരമ്പലം ആദ്യമായി സത്യന്‍ അന്തിക്കാടിന് വേണ്ടി സ്‌ക്രിപ്റ്റ് എഴുതുന്നു. നീറ്റ ആന്റോ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നെടുമുടി വേണു, ഇന്നസെന്റ്, തുടങ്ങിയവരും അഭിനയിക്കുന്നു.

Comments

comments