നിവിന്‍പോളി തമിഴിലേക്ക്നിവിന്‍പോളി തമിഴിലേക്ക് ചുവടുവെയ്ക്കുന്നു. മലയാളത്തിലും, തമിഴിലും നിര്‍മ്മിക്കുന്ന നേരം എന്ന സിനിമയിലൂടെയാണ് നിവന്‍പോളി കോളിവുഡിലെത്തുക. നേരം സംവിധാനം ചെയ്യുന്നത് നവാഗതനായ അല്‍ഫോന്‍സാണ്. നസ്രിയയാണ് ചിത്രത്തിലെ നായിക. നേരത്തെ യുവ എന്ന ആല്‍ബം സംവിധാനം ചെയ്തിട്ടുണ്ട് അല്‍ഫോന്‍സ്. അടുത്തകാലത്തിറങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങളാണ് നിവന്‍ പോളിക്ക് ലഭിച്ചത്. ഇനി അടുത്ത് പുറത്തിറങ്ങുക സുനില്‍ ഇബ്രാഹിം സംവിധാനം ചെയ്ത ചാപ്റ്റേഴ്സാണ്.

Comments

comments