നിദ്ര ഒരുങ്ങുന്നുഭരതന്‍റെ മകന്‍ സിദ്ധാര്‍ത്ഥ് സംവിധായകനാകുന്ന നിദ്ര അവസാന ഘട്ടത്തില്‍. സിദ്ധാര്‍ത്ഥ് തന്നെ നായകനാകുന്ന ഈ ചിത്രം വകയിരുത്തിയതിലും ഇരുപത് ശതമാനം ചെലവ് കുറഞ്ഞാണ് നിര്‍മ്മാണം നടന്നത്. റീമ കല്ലിങ്കലാണ് നായിക. ജിഷ്ണു ഒരു പ്രധാന വേഷം ചെയ്യുന്നു.എണ്‍പതുകളില്‍ പുറത്തിറങ്ങിയ ഭരതന്‍ സംവിധാനം ചെയ്ത നിദ്രയുടെ റീമേക്കാണ് ഈ ചിത്രം.
കെ.പി.എ.സി ലളിത, ലാലു അലക്സ്,തലൈവാസല്‍ വിജയ്,ലെന തുടങ്ങിയവര്‍ അഭിനയിക്കുന്ന ഈ ചിത്രത്തിന്‍റെ തിരക്കഥ സന്തോഷ് എച്ചിക്കാനമാണ്.ലുക്ക്സാം ക്രിയേഷന്‍സിന്‍റെ ബാനറില്‍ സദാനന്ദന്‍,ഡെബോ മണ്ഡല്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം ഫെബ്രുവരി ആദ്യ വാരം തീയേറ്ററുകളിലെത്തും.

Comments

comments