നിങ്ങളുടെ സ്വന്തം മൗസ് കഴ്‌സര്‍


ഒരു അമ്പടയാളം പോലുള്ള കഴ്‌സറിനെ നിങ്ങള്‍ക്ക് നിങ്ങളിഷ്ടപ്പെടുന്ന തരത്തിലാക്കി മാറ്റാം. ഇതിന് സഹായിക്കുന്ന നിരവധി വെബ്‌സൈറ്റുകളുണ്ട്. അതിലൊന്നാണ്
cursorwiz.com/

കഴ്‌സര്‍ വിസ് ല്‍ നിങ്ങള്‍ക്ക് വരക്കുകയോ ഒരു ചിത്രം അപ്ലോഡ് ചെയ്യുകയോ ചെയ്യാം.
സ്‌ക്രാച്ചില്‍ നിന്ന് കഴ്‌സര്‍ നിര്‍മ്മിക്കാന്‍ ആദ്യം ഒരു കളര്‍ സെലക്ട് ചെയ്യുക.
അതിന് ശേഷം പിക്‌സല്‍ രൂപത്തില്‍ വരക്കുക.
നിലവിലുള്ള രൂപങ്ങളെ വലത് വശത്ത് നിന്ന് സെലക്ട് ചെയ്യാം.

വരച്ച് കഴിഞ്ഞാല്‍ ടെസ്റ്റ് സോണില്‍ പോയി കഴ്‌സര്‍ പരിശോധിക്കാം.

ഇത് ഡൗണ്‍ലോഡ് ചെയ്യുക. കണ്‍ട്രോള്‍ പാനലില്‍ പോയി മൗസ് ഒപ്ഷനില്‍ Pointers ടാബ് എടുക്കുക. Browse എടുത്ത് നിങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത ഫയല്‍ സെലക്ട് ചെയ്യുക.

Comments

comments