നിങ്ങളുടെ ലാപ്‌ടോപ്പ് ബാറ്ററിയുടെ ആയുസ് കൂട്ടാം.1. നിങ്ങളുടെ ലാപ് ടോപ്പിന്റെ സ്‌ക്രീന്‍ ഏറെ ചാര്‍ജ്ജ് തിന്നു തീര്‍ക്കും. അത് കുറയ്ക്കാന്‍ ബ്രൈറ്റ്‌നസ് കുറക്കുന്നത് വഴി ഒരു പരിധി വരെ സാധിക്കും.
2. പവര്‍ സെറ്റിങ്ങസ് മോഡിഫൈ ചെയ്യുക. ഏറെ ബാറ്ററി ചെലവ് ഇതു വഴി കുറയ്ക്കാന്‍ സാധിക്കും.
3. Wi-Fi ഓഫാക്കുക…Wi-fi വലിയ അളവില്‍ ബാറ്ററി ചാര്‍ജ്ജ് ചെലവഴിക്കും. നിങ്ങള്‍ ഇന്റര്‍നെറ്റ് കവറേജിന് പുറത്തായിരിക്കുമ്പോഴും ചാര്‍ജ്ജ് ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കും. അതിനാല്‍ ഉപയോഗമില്ലാത്തപ്പോള്‍ വൈഫൈ ഡിസേബിള്‍ ചെയ്യുക.
4.ഉപയോഗമില്ലാത്തപ്പോള്‍ പെരിഫറല്‍സ് ഡിസ്‌കണക്ട് ചെയ്യുക. ഉദാ..മൗസ്, പെന്‍ഡ്രൈവ്, എക്‌സ്റ്റേണല്‍ വെബ്കാം തുടങ്ങിയവ.
5. ഉപയോഗം കഴിഞ്ഞാലുടന്‍ സി.ഡി റോമില്‍ നിന്ന് ഡിസ്‌ക് പുറത്തെടുക്കുക.
6. ഏറെനേരം നിങ്ങള്‍ ലാപ് ടോപ്പ് ഉപയോഗിക്കുന്നുവെങ്കില്‍ ഒരു എക്‌സ്‌റ്റേണല്‍ ലാപ്‌ടോപ് ബാറ്ററി ഉപയോഗിക്കാം. യു.എസ്.ബി ബാറ്ററികളും മാര്‍ക്കറ്റില്‍ ലഭ്യമാണ്.

Comments

comments