നിങ്ങളുടെ പെന്‍ഡ്രൈവിന്റെ ഐക്കണ്‍ സ്വന്തം ഫോട്ടോയാക്കാം.


ഇതിനാദ്യം വേണ്ടത് ഫോട്ടോ റെസലൂഷന്‍ 72X72 പിക്‌സലാക്കുകയാണ്.
ഇമേജ് സേവ് ചെയ്യുമ്പോള്‍ .ico എക്‌സ്റ്റന്‍ഷനില്‍ സേവ് ചെയ്യുക.
പെന്‍ഡ്രൈവ് ഓപ്പണ്‍ ചെയ്ത് ഫോട്ടോ കോപ്പിചെയ്യുക. ഫോട്ടോയില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് properties എടുത്ത് Hidden ല്‍ ക്ലിക്ക് ചെയ്യുക.
പെന്‍ഡ്രൈവില്‍ ഒരു നോട്ട് പാഡ് ഈ മാറ്റര്‍ നല്കി സേവ് ചെയ്യുക.
[autorun]
icon=yourimage.ico(നിങ്ങളുടെ ഫയല്‍)
ഈ ഫയല്‍ autorun.inf എന്ന പേരില്‍ വേണം സേവ് ചെയ്യാന്‍.
ഇതിന് ശേഷം നോട്ട് പാഡ് ഐക്കണില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് പ്രോപ്പര്‍ട്ടീസില്‍ Hidden,read only ഇവ ക്ലിക്ക് ചെയ്യണം.ഇതിന് ശേഷം പെന്‍ഡ്രൈവ് ഊരി വീണ്ടും കുത്തിയാല്‍ പിക്ചര്‍ കാണാം.

Comments

comments