നിങ്ങളുടെ കംപ്യൂട്ടറിനെ ടി.വിയുമായി ബന്ധിപ്പിക്കാം..


എല്‍.സി.ഡി, എച്ച്.ഡി ടിവികളില്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് കംപ്യൂട്ടര്‍ ഘടിപ്പിച്ച് കാണേണ്ടതായി വരാം. അല്ലെങ്കില്‍ തോന്നാം. എന്തൊക്കെയാണ് നിങ്ങളുടെ ലാപ്‌ടോപ്പ് അല്ലെങ്കില്‍ കംപ്യൂട്ടറിന് ടി.വിയുമായി ബന്ധിപ്പിക്കാന്‍ വേണ്ടത്.
1. S video- മിക്കവാറും എല്ലാ പുതു തലമുറ ടി.വികളിലും, വീഡിയോ ഉപകരണങ്ങളിലുമുള്ള പോര്‍ട്ടാണിത്. രണ്ട് തരം എസ്.വീഡിയോ പോര്‍ട്ടുകളുണ്ട്..4 പിന്‍,7 പിന്‍ എന്നിങ്ങനെ. മിക്ക പിസി.ലാപ്‌ടോപ്പുകളിലും 7 പിന്നാണ്. നിങ്ങളുടെ ടി.വിയും 7 പിന്‍ ആയിരിക്കണം ഈ കണക്ടറുപയോഗിച്ചാല്‍.
2. VGA -എച്ച്.ഡി.ടി.വി യില്‍ വളരെ എളുപ്പത്തില്‍ വിജിഎ കണക്ട് ചെയ്യാം. S-video യെക്കാള്‍ വ്യക്തതയും, വിലക്കുറവും ഇതിനാണ്.
3.DVI- (ഡിജിറ്റല്‍ വിഷ്വല്‍ ഇന്റര്‍ഫേസ്) – മുമ്പ് പറഞ്ഞവയേക്കാള്‍ മികച്ച ഒപ്ഷനാണിത്. പക്ഷേ വില വളരെ കൂടും.
4. HDMI -മികച്ച ക്വാളിറ്റി കിട്ടും. ഡിവിഐ ക്ക് തുല്യമാണ് ഇതിന്റെ പോര്‍ട്ട്.
5. Scan converter box – ഏറ്റവും പുതിയ വിദ്യയാണിത്. ഇതുപയോഗിച്ച് വിജിഎ സിഗ്നലിനെ എസ്.വീഡിയോ ആക്കി മാറ്റുന്നു.

Comments

comments