നിഖിലക്ക് തമിഴിലേക്ക്മലയാളത്തില്‍ നിന്ന് തമിഴിലേക്ക് ചേക്കേറുന്ന നായികമാരുടെ കൂട്ടത്തിലേക്ക് നിഖിലയും. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഭാഗ്യദേവത എന്ന ചിത്രത്തില്‍ ജയറാമിന്‍റെ അനുജത്തിയുടെ വേഷമിട്ടാണ് നിഖില അഭിനയം ആരംഭിച്ചത്. ഏതാനും സീരിയലുകളിലും അഭിനയിച്ചിട്ടുള്ള നിഖില രണ്ട് തമിഴ് ചിത്രങ്ങളിലേക്കാണ് കരാര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. പുതുമുഖങ്ങള്‍ നായകന്‍മാരാവുന്ന ഇളയരാജ സൗണ്ട് സര്‍വ്വീസ്, ഒമ്പത് കുഴി സമ്പത്ത് എന്നീ ചിത്രങ്ങളിലാണ് നിഖില നായികയാകുന്നത്. ഇവ രണ്ടും പുതുതലമുറ ചിത്രങ്ങളുടെ ഗണത്തില്‍ പെടുത്താവുന്നവയാണ്.

Comments

comments