നാല് ക്രിസ്തുമസ് ചിത്രങ്ങള്‍ തീയേറ്ററുകളിലേക്ക്ക്രിസ്തുമസ് റിലീസുകളായി നാല് ചിത്രങ്ങള്‍ തീയേറ്ററുകളിലെത്തി. പുതുമുഖങ്ങളും സൂപ്പര്‍താരങ്ങളും വിജയം തേടിയെത്തുന്ന ചിത്രങ്ങളില്‍ എത്രയെണ്ണം വിജയം നേടുമെന്ന് കണ്ടറിയാം. മമ്മൂട്ടിയുടെ പരാജയ സീരിസുകളില്‍ നിന്ന് മോചനം നല്കാന്‍ ബാവുട്ടിക്കാകുമോ എന്നത് ചലച്ചിത്രരംഗവും, ആരാധകരും ആകാംഷയോടെയാണ് നോക്കുന്നത്. മമ്മൂട്ടിക്ക് ഒരു വിജയം നേടിക്കൊടുക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത് രഞ്ജിതാണ്. വലിയൊരിടവേളക്ക് ശേഷം ജി.എസ് വിജയന്‍ സംവിധാനം ചെയ്യുന്ന ബാവുട്ടിയുടെ നാമത്തിലിന് തിരക്കഥയെഴുതിയത് രഞ്ജിതാണ്. ഈ ചിത്രം പരാജയമായാല്‍ അത് മമ്മൂട്ടിയുടെ മുന്നോട്ടുള്ള നിലനില്പിനെ എങ്ങനെ ബാധിക്കുമെന്ന് മുന്‍കൂട്ടി പറയാനാകില്ല. ഖാണ്ഡഹാര്‍ എന്ന ഫ്ലോപ്പിന് ശേഷം പട്ടാള ചിത്രങ്ങള്‍ക്ക് വിട നല്കി മേജര്‍രവി സംവിധാനം ചെയ്യുന്ന ത്രില്ലറാണ് കര്‍മ്മയോദ്ധ. ഈ ചിത്രം ലയാം നീസണ്‍ അഭിനയിച്ച ടേക്കണ്‍ എന്ന ഹോളിവുഡ് ചിത്രത്തിന്റെ കഥ അടിച്ച് മാറ്റിയതാണെന്ന് നേരത്തെ തന്നെ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് വാസ്തവമല്ലെന്നും ചിത്രം കാണുമ്പോള്‍ അത് മനസിലാകുമെന്നുമാണ് സംവിധായകന്‍ പറയുന്നത്. 22 ഫിമെയില്‍ കോട്ടയത്തിന് ശേഷം പുതുമുഖം ഡി.ജെ ശേഖറിനെ നായകനാക്കിയുള്ള ആഷിഖ് അബുവിന്റെ ചിത്രമാണ് ടാ തടിയാ. വ്യത്യസ്ഥമായ പ്രമേയമാണ് ഈ ചിത്രം കൈകാര്യം ചെയ്യുന്നത്. പുതുതലമുറയെ അണിനിരത്തി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഐ ലവ് മി. അനൂപ് മേനോന്‍, ഉണ്ണി മുകുന്ദന്‍, അസിഫ് അലി എന്നിവരോടൊപ്പം ഇഷ തല്‍വാറും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

Comments

comments