നായികയില്ലാതെ തേര്‍ഡ്‌ വേള്‍ഡ്‌ ബോയ്‌സ് വരുന്നു


Third World Boys are coming without Heroine

മലയാള സിനിമയില്‍ ഇത് പരീക്ഷണങ്ങളുടെ കാലമാണ്. ഇപ്പോഴിതാ നായികയില്ലാത്ത ചിത്രവുമായി അയ്യപ്പ സ്വരൂപിനും സഹലാദരന്‍ ശശിധറുമെത്തുന്നു. ഇവരുടെ കന്നിസംരഭമാണ് ഇത്. ‘തേര്‍ഡ്‌ വേള്‍ഡ്‌ ബോയ്‌സ്’ ല്‍ നായികാ കഥാപാത്രമില്ലെങ്കിലും ചിത്രത്തില്‍ മറ്റു സ്ത്രീകഥാപാത്രങ്ങളുണ്ട്. ശ്രീനാഥ്‌ ഭാസി, ബാലു വര്‍ഗീസ്‌, സോബിന്‍ സഹീര്‍, ഷൈന്‍ ടോം ചാക്കോ, വില്‍സണ്‍ ജോസഫ്‌, സുധി കോപ്പ, പ്രേംജിത്ത്‌ എന്നിവരാണ്‌ പ്രധാനവേഷം ചെയ്യുന്നത്‌. വാഗമണ്ണില്‍ ഷൂട്ടിംഗ്‌ പുരോഗമിക്കുന്ന ഈ ചിത്രം ഒരു ട്രാവല്‍ മൂവിയാണ്‌. ഏഴ്‌ കൂട്ടുകാര്‍ ചേര്‍ന്ന്‌ നടത്തുന്ന ഒരു വീക്കെന്‍ഡ്‌ ഹൈറേഞ്ച്‌ യാത്രയുടെ പശ്‌ചാത്തലമാണ്‌ സിനിമയ്‌ക്ക്.

Comments

comments