നായികമാരില്ലാത്ത സിനിമയുമായി ലിജോ ജോസ് പള്ളിശ്ശേരിലിജോ ജോസ് പള്ളിശ്ശേരിയുടെ പുതിയ സിനിമയായ ഡിസ്കോയില്‍ നായികമാരില്ല. ഇപ്പോഴത്തെ ന്യൂ ജനറേഷന്‍ സിനിമകളില്‍ സ്ത്രീ കഥാപാത്രങ്ങള്‍ക്ക്‍ തുല്യ പ്രാധാന്യമോ അല്ലെങ്കില്‍ നായികാ പ്രധ്യാന്യമുള്ള കഥാപാത്രങ്ങളോ ആണ്. ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമായാണ് ലിജോ ജോസിന്‍റെ പുതിയ സിനിമയായ ഡിസ്കോ.

ലിജോ ജോസ് ഡിസ്കോ എന്ന ചിത്രത്തിലൂടെ അധോലോകവും അതിനോടനുബന്ധിച്ച രസകരമായ നര്‍മ്മവുമാണ് ആവിഷ്ക്കരിക്കുന്നത്. ആമേന്‍ എന്ന ചിത്രത്തിലൂടെ വിജയം കൈവരിച്ച ഫഹദ് ഫാസില്‍ ഇന്ദ്രജിത്ത് കൂട്ടുകെട്ട് ഈ ചിത്രത്തിലും തുടരുന്നു.

ചിത്രത്തിന്‍റെ കഥയും സംഭാഷണവും നിര്‍വഹിക്കുന്നത് അയ്യപ്പനും സഹലാധരനുമാണ്. ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനായി തീരുമാനിച്ചിരിക്കുന്നത് ഗോവ ബീച്ചാണ്. ഒക്ടോബറില്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ജോലികള്‍ ആരംഭിക്കും.

Comments

comments