നായകന്‍ വില്ലനാകുമ്പോള്‍ – ഫ്രോഡ്നായകന്‍മാര്‍ വില്ലത്തരങ്ങള്‍ കാണിക്കുന്ന ഒട്ടേറെ ചിത്രങ്ങള്‍ മലയാളത്തിലിറങ്ങിയിട്ടുണ്ട്. എന്നാല്‍ കുറച്ച് കാലമായി പ്രമുഖ താരങ്ങളൊന്നും അത്തരം കഥാപാത്രങ്ങളെ അവതരിപ്പിക്കാറില്ല. എം.ടി തിരക്കഥയെഴുതി മോഹന്‍ലാല്‍ നായകനായ ഉയരങ്ങളില്‍ പോലുള്ള ചിത്രങ്ങള്‍ ഒരു കാലത്ത് തരംഗമായിരുന്നു. പരമശുദ്ധന്‍മാരായ നായകന്‍മാരുടെ ട്രാക്കില്‍ നിന്ന് മോഹന്‍ലാല്‍ വീണ്ടും മാറി നടക്കുന്ന ചിത്രമാണ് ഫ്രോഡ്. ബിഗ് ബഡ്ജറ്റ് ചിത്രമായൊരുങ്ങുന്ന ഫ്രോഡ് സംവിധാനം ചെയ്യുന്നത് ബി.ഉണ്ണികൃഷ്ണനാണ്. ഇവരൊരുമിച്ച അവസാന ചിത്രം ഗ്രാന്‍ഡ്മാസ്റ്റര്‍ വിജയമായിരുന്നു. മിസ്റ്റര്‍ ഫ്രോഡ് നിര്‍മ്മിക്കുന്നത് എ.വി.എ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ എ.വി.അനൂപാണ്. വണ്‍ മാന്‍ മെനി ഫേസസ് എന്നതാണ് ചിത്രത്തിന്‍റെ ടാഗ് ലൈന്‍.

Comments

comments