നാഗബന്ധവുമായി സുരേഷ് ഉണ്ണിത്താന്‍ഏറെ വര്‍‌ഷത്തെ ഇടവേളക്ക് ശേഷം സുരേഷ് ഉണ്ണിത്താന്‍ സിനിമയിലേക്ക് മടങ്ങി വരുന്നു. രാധാമാധവം, ആര്‍ദ്രം, സത്യപ്രതിജ്ഞ, ഭാഗ്യവാന്‍ തുടങ്ങി പത്തോളം ചിത്രങ്ങള്‍ സംവിധാനം ചെയ്ത ഉണ്ണിത്താന്‍ കുറെക്കാലമായി സീരിയലുകള്‍ സംവിധാനം ചെയ്യുകയായിരുന്നു. അമ്പതുകളിലെ കുട്ടനാടിന്റെ പശ്ചാത്തലത്തിലുള്ള ചിത്രമാണ് നാഗബന്ധം. ലാല്‍, ഇനിയ, ലക്ഷ്മി ശര്‍മ്മ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്. സുരേഷ് ഉണ്ണിത്താന്റെ മകന്‍ അഭിരാം അടുത്തിടെ യക്ഷി ഫെയ്ത്ത്ഫുള്ളി യുവേഴ്സ് എന്ന ചിത്രത്തിലൂടെ സിനിമാ സംവിധാനരംഗത്തേക്ക് ചുവട് വെച്ചിരുന്നു.

Comments

comments