നസ്റിയ ധനുഷിന്‍റെ നായികടെലിവിഷന്‍ അവതാരകയായും, ബാലനടിയായും തിളങ്ങിയ നസ്റിയ ഇന്ന് ചലച്ചിത്രം രംഗത്ത് സജീവമാണ്. ധനുഷിന്‍റെ പുതിയ ചിത്രമായ സൊട്ടൈ വഴക്കുട്ടി എന്ന ചിത്രത്തില്‍ നസ്റിയയെയാണ് നായികയായി തെരഞ്ഞെടുത്തിരിക്കുന്നത്. മാഡ് ഡാഡാണ് നസ്റിയയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. എന്നാല്‍ മാഡ് ഡാഡ് തീയേറ്ററില്‍ ശ്രദ്ധിക്കപ്പെട്ടില്ല. ജയ് നായകനായ തിരുമണം എന്നും നിനക്ക് എന്ന തമിഴ് ചിത്രവും, നിവിന്‍ പോളി നായകനായ നേരം എന്ന ചിത്രവും നസ്റിയ പൂര്‍ത്തിയാക്കി കഴിഞ്ഞു. ധനുഷിന്‍റെ ചിത്രം ഫെബ്രുവരിയില്‍ ആരംഭിക്കും. മലയാളത്തിലെ മുന്‍ ബാലനടി സനുഷയും ഇന്ന് തമിഴില്‍ സജീവമാണ്.

Comments

comments