നവ്യയുടെ മടക്കം ലാലിന്റെ നായികയായി..വിവാഹ ശേഷം സിനിമരംഗത്ത് നിന്ന് മാറിനിന്ന നവ്യ നായര്‍ സിനമയിലേക്ക് മടങ്ങിവരികയാണ്. ഇടയ്ക്ക് ഏഷ്യാനെറ്റിലെ കുട്ടികളുടെ ഡാന്‍സ്‌പ്രോഗ്രാമില്‍ ജഡ്ജായി നവ്യനായര്‍ പങ്കെടുത്തിരുന്നു. ഭര്‍ത്താവിന്റെ പൂര്‍ണ്ണ സമ്മതത്തോടെയാണ് മടങ്ങിവരവ് എന്നും, നല്ല അനുഭവമാണ് സെറ്റില്‍ എന്നും നവ്യ പറയുന്നു. സീന്‍ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലൂടെയാണ് നവ്യയുടെ മടക്കം.ഷേക്‌സിപിയര്‍ എം.എ മലയാളം,ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് കുടുംബം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷൈജു അന്തിക്കാടാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ നവ്യയുടെ ഭര്‍ത്താവിന്റെ വേഷം ചെയ്യുന്നത് ലാലാണ്. ശൈലേഷ് ദിവാകരനാണ് ചിത്രത്തിന്റെ രചന. സംഗീത സംവിധാനം രതീഷ് വേഗ. അസിഫ് അലി, ലാലു അലക്‌സ്, ഹരിശ്രീ അശോകന്‍ തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

Comments

comments