നരേന്‍ തിരക്കഥാകൃത്താകുന്നുയുവനടന്‍ നരേന്‍ തിരക്കഥാ രചനയില്‍ ഒരു കൈനോക്കുന്നു. തമിഴ്, തെലുഗ് ഭാഷകളില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന് വേണ്ടിയാണ് നരേന്‍ തിരക്കഥ എഴുതുന്നത്. വാസനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം മാര്‍ച്ചില്‍ ഷൂട്ടിംഗ് ആരംഭിക്കും. അയാളും ഞാനും തമ്മിലിന് ശേഷം ഏറെ ചിത്രങ്ങള്‍ മലയാളത്തില്‍ നരേന് ലഭിക്കുന്നുണ്ട്. കമ്മത്ത് ആന്‍ഡ് കമ്മത്ത്, ത്രി ഡോട്ട്സ്, ഇ.എം.എസും പെണ്‍കുട്ടിയും, റെഡ് റെയ്‍ന്‍ തുടങ്ങിയവയിലൊക്കെ നരേന് റോളുണ്ട്.

Comments

comments