നരേന്‍, എം.ടി ചിത്രത്തില്‍ നിന്ന് പിന്‍മാറിഎം.ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ നിര്‍മ്മിക്കുന്ന ഏഴാമത്തെ വരവ് എന്ന ചിത്രത്തില്‍ നിന്ന് നരേന്‍ പിന്‍മാറി. പിന്‍മാറാനുള്ള കാരണം വ്യക്തമല്ല. ഹരിഹരന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഏറെക്കാലത്തെ ഇടവേളക്ക് ശേഷം എം.ടി തിരക്കഥയെഴുതുന്ന ചിത്രമാണ്. ഇന്ദ്രജിത്ത് ഈ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലുണ്ട്. നരേനുപകരം വിനീത് അഭിനയിക്കാനാണ് സാധ്യത.

Comments

comments