നയന്‍സ് പ്രഥ്വിരാജിന്‍റെ നായികയായി മലയാളത്തില്‍ വീണ്ടുമെത്തുന്നു?


Nayanthara is coming back to malayalam as the heroine of Prithviraj

തെന്നിന്ത്യ കീഴടക്കിയ നയന്‍താര പ്രഥ്വിരാജിന്‍റെ നായികയായി മലയാളത്തിലേക്ക് തിരിച്ചെത്തുന്നതായി സിഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. എംടി വാസുദേവന്‍ നായരുടെ ‘തൃഷ്‌ണ’ എന്ന നോവലിനെ ആധാരമാക്കി മധുപാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നയന്‍സ്‌ പൃഥ്വിയുടെ നായികയാവുമെന്നാണ്‌ റിപ്പോര്‍ട്ട്‌. മമ്മൂട്ടിയായിരിക്കും നയന്‍സിന്റെ നായകന്‍ എന്നായിരുന്നു നേരത്തെ പ്രചരിച്ചിരുന്ന വാര്‍ത്തകള്‍. സിദ്ദിഖ് ഒരുക്കിയ ബോഡിഗാര്‍ഡ് എന്ന സിനിമയില്‍ ദിലീപിനൊപ്പമാണ് നയന്‍താര ഒടുവില്‍ മലയാളത്തില്‍ അഭിനയിച്ചത്. നയന്‍താരയും ആര്യയും ഒരുമിച്ച്‌ അഭിനയിച്ച ‘രാജ റാണി’ റിലീസിനു മുന്‍പു തന്നെ വന്‍ തരംഗമായിരിക്കുകയാണ്.

English Summary : Nayanthara is Coming Back to Malayalam as the Heroine of Prithviraj

Comments

comments