നയന്‍താര മടങ്ങി വരുന്നു..നയന്‍താര ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത… നയന്‍താര അഭിനയ രംഗത്തേക്ക് മടങ്ങിവരുന്നു. തെലുങ്ക് ചിത്രമായ ശ്രീരാമരാജ്യം എന്ന ചിത്രത്തിന് നയന്‍താര കാള്‍ഷീറ്റ് നല്കിക്കഴിഞ്ഞു. പ്രൊഡ്യൂസറുടെയും, സംവിധായകരുടെയും നിര്‍ബന്ധത്തെ തുടര്‍ന്നാണ് ഈ തീരുമാനം നയന്‍താര എടുത്തത്. ദശരഥ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നാഗാര്‍ജ്ജുനയാണ് നായകന്‍.
ദശരഥ് പ്രഭുദേവയുടെ സുഹൃത്താണ്. നാഗാര്‍ജ്ജുനക്കൊപ്പം അവസാനമായി നയന്‍താര അഭിനയിച്ചത് ബോസ് ഐ ലവ് യു എന്ന ചിത്രത്തിലാണ്.
ശ്രീരാമരാജ്യത്തിന്റെ നിര്‍മ്മാണം കാമാക്ഷി മുവീസിന്റെ ബാനറില്‍ ഡി. ശിവപ്രസാദ് റെഡ്ഡിയാണ്.

Comments

comments