നയന്‍താര പ്രഭുദേവ ബന്ധം അവസാനിക്കുന്നുസിനിമാലോകത്ത് ഏറെ ചര്‍ച്ചചെയ്യപ്പെട്ട പ്രഭുദേവ നയന്‍താര ബന്ധം അവസാനിക്കുന്നതായി വാര്‍ത്ത. മൂന്നര വര്‍ഷമായി ഇവര്‍ അടുപ്പത്തിലായിരുന്നു. ഭാര്യയെ ഡൈവോഴ്‌സ് ചെയ്താണ് പ്രഭുദേവ നയന്‍താരയെ സ്വീകരിച്ചത്. ഇത് തമിഴ്‌നാട്ടില്‍ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഇവര്‍ തമ്മില്‍ ഇപ്പോഴും അടുപ്പമുണ്ടെന്നും പ്രഭുദേവയുടെ പുതിയചിത്രം റൗഡി റാത്തോറിന്റെ സെറ്റില്‍ നയന്‍താര സന്ദര്‍ശിക്കുന്നുണ്ടെന്നും വാര്‍ത്തയുണ്ട്. അതിനിടെ നയന്‍താര വീണ്ടും സിനിമയില്‍ തിരിച്ചെത്തുകയും ചെയ്തു. തെലുഗ് ചിത്രമായ ശ്രീരാമരാജ്യത്തില്‍ നാഗാര്‍ജുനയാണ് നായകന്‍. അടുത്തിടെ പ്രഭുദേവ താന്‍ വൈകാതെ നയന്‍താരയെ വിവാഹം ചെയ്യുമെന്നും സിനിമയില്‍ അവര്‍ അഭിനയിക്കുന്നതിന് താന്‍ എതിരല്ലെന്നും പറഞ്ഞിരുന്നു.എന്നാല്‍ നയന്‍താര ഇതുവരെ ഈ വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല.

Comments

comments