നമ്പര്‍ 66 മധുര ബസ് ജൂണ്‍ 29 ന്എം.എ നിഷാദ് സംവിധാനം ചെയ്ത നമ്പര്‍ 66 മധുര ബസ് എന്ന ചിത്രം ജൂണ്‍ 29 ന് റിലീസ് ചെയ്യും. റോഡ് മൂവി ഗണത്തില്‍ പെടുത്താവുന്ന ഈ ചിത്രത്തില്‍ പശുപതി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പത്മപ്രിയ, മാര്‍ക്കണ്ഡ് ദേശ്പാണ്ഡെ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. സുനിഷ്-ബിജി യാണ് സ്‌ക്രിപ്റ്റ്. NFC എന്റര്‍ടെയ്ന്‍മെന്റ് ചിത്രം നിര്‍മ്മിക്കുന്നു. മധുര ബസ് റിലീസ് ചെയ്യാനിരിക്കേ തന്റെ അടുത്ത ചിത്രം ഗാന്ധിസ്‌ക്വയര്‍ എം.എ നിഷാദ് അനൗണ്‍സ് ചെയ്തുകഴിഞ്ഞു.

Comments

comments