നമിതയും കുഞ്ചാക്കോയും വീണ്ടുംലാല്‍ ജോസിന്‍റെപുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്ന ചിത്രത്തിന് ശേഷം യുവനടി നമിതാ പ്രമോദും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്നു. ലോ പോയിന്‍റ് എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ ഒരു വക്കീലിന്‍റെ വേഷത്തിലാണ് എത്തുന്നത്. നമിത അവതരിപ്പിക്കുന്ന മായ കഥാപാത്രത്തിന്റെ കേസ് വാദിക്കാന്‍ കുഞ്ചാക്കോ ബോബന്‍ എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. ‘ഫ്രൈഡേ’ എന്ന സിനിമ ഒരുക്കിയ ലിജിനാണ് സംവിധായകന്‍. സിനിമയില്‍ വന്നതു മുതല്‍ ഗ്രാമീണ വേഷങ്ങള്‍ ചെയ്തുവന്ന തനിക്ക് ഒരു ഇമേജ് ബ്രേക്ക് നല്‍കുന്ന കഥാപാത്രമായിരിക്കും ഇതെന്ന് നമിത പറഞ്ഞു. ഒക്ടോബറില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പ്രതാപ് പോത്തന്‍ ബാലചന്ദ്ര മേനോന്‍, നെടുമുടി വേണു, ശ്രീനാഥ് ഭാസി, കെ പി എ സി ലളിത, ശാരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ദേവദാസ് ഈ സിനിമയ്ക്ക് തിരക്കഥ ഒരുക്കും. ഗോപി സുന്ദറാണ് സംഗീത സംവിധാനം നിര്‍വഹിക്കുക.

English Summary : Namitha and Kuchackoo to Team up Again

Comments

comments