നന്‍പന്‍ വരുന്നുതമിഴിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ഷങ്കറും, ഇളയദളപതി വിജയും ആദ്യമായി ഒന്നിക്കുന്ന നന്‍പന്‍ ഉടന്‍ തീയേറ്ററുകളിലെത്തും. റിലീസ് സെന്ററുകളിലെല്ലാം ടിക്കറ്റ് ബുക്കിംഗ് തുടരുകയാണ്.
ഷങ്കറിന്റെ ആദ്യ റീമേക്ക് ചിത്രം കൂടിയാണ് ഇത്. ത്രി ഇഡിയറ്റ്‌സ് എന്ന ചിത്രത്തിന്റെ റീമേക്കാണ് ഇത്. വന്‍ഹിറ്റായിമാറിയ ഈ ചിത്രത്തില്‍ അമിര്‍ ഖാനായിരുന്നു നായകന്‍. ചേതന്‍ ഭഗത്തിന്റെ ഫൈവ് പോയിന്റ് സംവണ്‍ എന്ന നോവലിനെ അടിസ്ഥാനപ്പെടുത്തിയുള്ള ചിത്രമാണ് ഇത്. വിജയ്‌ക്കൊപ്പം ജീവ, ശ്രീകാന്ത് എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. നായിക ഇലിയാന. സംഗീതം ഹാരിസ് ജയരാജ്. സത്യരാജും ഒരു പ്രധാന വേഷത്തിലുണ്ട്. മലയാളത്തിലെ ഹാസ്യ താരം ഇന്ദ്രന്‍സും ഒരു വേഷം ഈ ചിത്രത്തില്‍ ചെയ്യുന്നു. രാജു ഈശ്വരനാണ് നിര്‍മ്മാണം.

Comments

comments