നത്തോലി പൂര്‍ത്തിയായിവി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന നത്തോലി ഒരു ചെറിയ മീനല്ല റിലീസിന് തയ്യാറായി. ഫഹദ് ഫാസിലാണ് ചിത്രത്തില്‍ നായക വേഷത്തില്‍. ഫഹദിന് ഡബിള്‍റോളാണ് ചിത്രത്തില്‍. കമാലിനി മുഖര്‍ജിയാണ് നായിക. നത്തോലിയുടെ തിരക്കഥ എഴുതിയിരിക്കുന്നത് ശങ്കര്‍ രാമകൃഷ്ണനാണ്. പോപ്പിന്‍സിന് ശേഷം തീയേറ്ററിലെത്തുന്ന വി.കെ പ്രകാശിന്‍റെ ചിത്രമാണ് ഇത്. അകം, ആമേന്‍ എന്നീ ചിത്രങ്ങള്‍ കൂടി ഫഹദിന്‍റേതായി ഉടന്‍ പുറത്തിറങ്ങും. അതിനിടെ മോഹന്‍ലാലിനൊപ്പം റെഡ് വൈനിലും, മമ്മൂട്ടിക്കൊപ്പം ഇമ്മാനുവേലിലും ഫഹദ് അഭിനയിക്കുന്നുണ്ട്.

Comments

comments