നത്തോലി ചെറിയ മീനല്ലസിനിമയുടെ പേരിന്റെ കാര്യത്തില്‍ മലയാള ചലച്ചിത്ര രംഗത്ത് വിപ്ലവം തന്നെയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ആഷിഖ് അബുവിന്റെ പുതിയ ചിത്രത്തിന്റെ പേര് ഡാ തടിയാ എന്നാണ്. വ്യത്യസ്ഥമായ പേരുകള്‍ പരീക്ഷിക്കുന്ന ഈ സമയത്ത് ട്രിവാന്‍ഡ്രം ലോഡ്ജിന് ശേഷം വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിനിട്ടിരിക്കുന്ന പേരാണ് നത്തോലി ചെറിയ മീനല്ല എന്നത്. ഈ ചിത്രത്തിന് തിരക്കഥ എഴുതുന്നത് ശങ്കര്‍ രാമകൃഷ്ണനാണ്. ഫഹദ് ഫാസില്‍, മീര ജാസ്മിന്‍ എന്നിവരെ പ്രധാന വേഷങ്ങളില്‍ അഭിനയിപ്പിക്കാനാണ് സംവിധായകന്‍ ശ്രമിക്കുന്നത്.

Comments

comments