നടീ നടന്മാര്‍ക്ക് മാനേജര്‍ വേണ്ടെന്ന് ഫെഫ്കപത്മപ്രിയയും സംവിധായകന്‍ നിഷാദും തമ്മില്‍ ഉയര്‍ന്ന് വന്ന തര്‍ക്കത്തിന് ഫലം കണ്ടു. മലയാളത്തിലെ നടീ നടന്‍മാര്‍ക്ക് മാനേജര്‍മാരോ, സെക്രട്ടറിമാരോ വേണ്ടെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും, ഫെഫ്കയും തീരുമാനിച്ചു. സെക്രട്ടറിമാരെയും, മാനേജര്‍മാരെയും ഇടനിലക്കാരായി പരിഗണിക്കില്ലെന്നും അവര്‍ക്കുള്ള പ്രതിഫലം താരങ്ങള്‍ തന്നെ നല്കേണ്ടി വരുമെന്നും അസോസിയേഷന്‍ പ്രഖ്യാപിച്ചു. നമ്പര്‍ 66മധുര ബസ് എന്ന ചിത്രത്തിനായി പത്മപ്രിയയുടെ മാനേജര്‍ക്കും പ്രതിഫലം നല്കേണ്ടി വന്നു എന്ന് സംവിധായകന്‍ എം.എ നിഷാദ് പരാതിപ്പെട്ടിരുന്നു.

Comments

comments