നടന്‍ സിദ്ധിഖിന്റെ മകനും സിനിമയില്‍


മമ്മൂട്ടിയെ നായകനാക്കി ദേശീയ അവാര്‍ഡ് ജേതാവ് സലിം അഹമ്മദ് ഒരുക്കുന്ന ‘പത്തേമാരി’യില്‍ നടന്‍ സിദ്ധിഖിന്റെ മൂത്ത മകന്‍. മമ്മൂട്ടിയുടെ മകനായാണ് ഷഹീന്‍ ചിത്രത്തില്‍ വേഷമിടുന്നത്. നേരത്തേ മറ്റു ചില ചിത്രങ്ങളില്‍ അവസരം ലഭിച്ചിരുന്നെങ്കിലും ഷഹീന്‍ അവ നിഷേധിക്കുകയായിരുന്നു. മമ്മൂട്ടി തനിയ്ക്ക് അച്ഛനെ പോലെയാണെന്നും അദ്ദേഹത്തിന്റെ ചിത്രത്തില്‍ അഭിനയിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഇരുപത്തഞ്ചുകാരനായ ഷഹീന്‍ പറയുന്നു. സിദ്ധിഖും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെങ്കിലും അച്ഛനും മകനും കോമ്പിനേഷന്‍ സീനുകളൊന്നുമില്ല. ശ്രീനിവാസന്‍, ജ്യുവല്‍ മേരി, സലിം കുമാര്‍, ജോയ് മാത്യു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. മലബാറില്‍ നിന്ന് ജോലിയ്ക്കായി ഗള്‍ഫിലേക്ക് ചേക്കേറിയ പ്രവാസികളുടെ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. മധു അമ്പാട്ട് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നു. ഓസ്‌ക്കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് ശബ്ദമിശ്രണം.

English Summary : son of actor siddique also in films

Comments

comments