നടന്‍ ഇന്നസെന്‍റ് ആശുപത്രിയില്‍മലയാള സിനിമയിലെ പ്രമുഖ ഹാസ്യ നടന്‍ ഇന്നസെന്റിന് കാന്‍സറാണെന്ന് അടുത്തിടെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതിന് വ്യക്തമായ സ്ഥിരീകരണം ലഭിച്ചിരുന്നില്ല.എന്നാല്‍ തൊണ്ടയില്‍ കാന്‍സറാണെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഇന്നസെന്റ് ഇപ്പോള്‍ എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. 64 വയസുള്ള ഇന്നസെന്‍റ് കഴിഞ്ഞ 12 വര്‍ഷമായി താരസംഘടനയായ അമ്മയുടെ പ്രസിഡണ്ടാണ്. സിനിമ നിര്‍മ്മാണ മേഖലയിലും പ്രവര്‍ത്തിച്ചിട്ടുള്ള ഇന്നസെന്റ് നാനൂറിലേറെ ചിത്രങ്ങളില്‍ ഇതുവരെ അഭിനയിച്ചിട്ടുണ്ട്.

Comments

comments