ധാരാസിങ്ങ് അന്തരിച്ചുപ്രശസ്ത ഗുസ്തിതാരവും സിനിമാ നടനും രാജ്യസഭാംഗവുമായ ധാരാസിങ്ങ്‌(84) അന്തരിച്ചു. മുംബൈ ജുഹുവിലെ വസതിയിലായിരുന്നു അന്ത്യം.കഴിഞ്ഞ ആഴ്ച ഹൃദയാഘാതത്തെ തുടര്‍ന്ന്‌ കോകിലാബെന്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. ജബ്‌ വി മെറ്റ്‌ എന്ന ഹിന്ദി ചിത്രത്തിലാണ്‌ അവസാനമായി അഭിനയിച്ചത്‌. കിങ്ങ്‌ കോങ്ങ്‌, മേരാ നാം ജോക്കര്, ഫൌലദ്‌ എന്നീ ചിത്രങ്ങളിലൂടെ അദ്ദേഹം സിനിമാരംഗത്ത്‌ സജീവസാന്നിധ്യമായി.സിബി മലയില്‍ സംവിധാനം ചെയ്ത മുത്താരം കുന്ന് പി.ഒ എന്ന ചിത്രത്തില്‍ മുകേഷ്, ശ്രീനിവാസന്‍ തുടങ്ങിയവര്‍ക്കൊപ്പം ഗുസ്തിക്കാരന്റെ വേഷത്തില്‍ ധാരാസിങ്ങ് അഭിനയിച്ചിട്ടുണ്ട്.

Comments

comments