ധനുഷ് മലയാളത്തില്‍ അതിഥി താരമായെത്തുന്നുകമ്മത്ത് സഹോദരന്മാരായി മമ്മൂട്ടിയും ദിലീപും അഭിനയിക്കുന്ന ചിത്രത്തില്‍ അതിഥി താരമായി ധനുഷ് എത്തുന്നു. ചിത്രത്തിലും സൂപ്പര്‍താരമായി തന്നെയാണ് എത്തുന്നത്. കേരളത്തിലെമ്പാടുമുള്ള പ്രമുഖ ഹോട്ടല്‍ ശൃംഖലയുടെ ഉടമസ്ഥരാണ് കമ്മത്ത് സഹോദരന്മാര്‍. ഇവരുടെ പുതിയ ഹോട്ടലിന്റെ ഉദ്ഘാടനത്തിനെത്തുന്ന സൂപ്പര്‍താരമായാണ് ധനുഷ് വേഷമിടുന്നത്.കാര്യസ്ഥന്‍ എന്ന ഹിറ്റ് ചിത്രത്തിലൂടെ സംവിധാനരംഗത്ത് ചുവടുവെച്ച തോംസണ്‍.ന്റെ രണ്ടാം ചിത്രമാണ് കമ്മത്ത്&കമ്മത്ത്. ഉദയ്കൃഷ്ണ-സിബി.കെ തോമസിന്റേതാണ് തിരക്കഥ.

Comments

comments